കല്ലറ: വീടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി.
കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രയ്ക്ക് പോയിരുന്നു.തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ അടുക്കള വശത്തെ വാതിൽ കത്തിച്ച് പൊളിച്ചശേഷമാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചാണ് സ്വർണവും പണവും കവർന്നത്.
പാങ്ങോട് പൊലീസിൽ പരാതി നൽകി. സി.ഐ ഷാനിഫിന്റെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.