തിരുവനന്തപുരം: കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.
പത്ത് ദിവസം മുന്‍പ് തിരുവനന്തപുരത്തുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം.
രാജാവിന്റെ മകന്, മനു അങ്കിള്‍ , കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, പാര്‍വ്വതീ പരിണയം, ഒറ്റയടിപ്പാതകള്‍, ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു.
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് സാബു പ്രവദാസ് ലഭിച്ചിരുന്നു. പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. ഐ.എഫ്.എഫ്.കെ. അടക്കമുള്ള ചലച്ചിത്രമേളകളുടെ ഡിസൈനറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.