വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു 11 യാത്രക്കാർക്ക് പരുക്കേറ്റു.
ബസ് യാത്രക്കാരായ ജാനിമോഹൻ (31), വൈഷ്ണവി(16), സരസ്വതിഅമ്മ(76), സന്ധ്യാകുമാരി(46), ഗോകുൽ കെ. സുബ്രഹ്മണ്യൻ(27), സന്ദീപ്(23), അഥിന(23) എന്നിവർക്കാണ് സാരമായ പരുക്കേറ്റത്. ആശുപത്രികളിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ മുക്കുന്നൂരിൽ ഇന്നലെ വൈകിട്ട് 6ന് ആണ് അപകടം. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്കു പോയ ശ്രീഭദ്ര ബസ് ആണ് അപകടത്തിൽപെട്ടത്.
വെഞ്ഞാറമൂട്ടിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസുമായി മത്സര ഓട്ടം നടത്തുകയും മുക്കുന്നൂർ ഇറക്കത്തിൽ കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകർത്ത് വശത്തെ കുഴിയിലേക്ക് ഇടിച്ച് ഇറങ്ങുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു