കഠിനംകുളം: ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ക്കു കഴുത്തിനു കുത്തേറ്റു.
പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് പൊട്ടിച്ച ബിയര്‍കുപ്പികൊണ്ടുള്ള കുത്തേറ്റത്. കഴുത്തില്‍ രണ്ടു കുത്തേറ്റിട്ടുണ്ട്.
വിദ്യാര്‍ഥി ഗുരുതരപരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സമീപത്തായിക്കിടന്ന ബിയര്‍കുപ്പി പൊട്ടിച്ച് പത്താംക്ലാസുകാരനായ 15-കാരന്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയെ കുത്തുകയായിരുന്നു.