തിരുവനന്തപുരം :വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് ഇന്നു(നവംബര്‍ 1)തുടക്കം.
രാവിലെ 10.00 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം പരിപാടിക്ക് തുടക്കം കുറിക്കും.കേരളീയം സംഘാടകസമിതി ചെയര്‍മാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സ്വാഗതം പറയും.
പ്രവര്‍ത്തന റിപ്പോര്‍ട്ട് കേരളീയം ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ.വി.വേണു അവതരിപ്പിക്കും.റവന്യൂ- ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി കെ.രാജന്‍ ചടങ്ങിന് അധ്യക്ഷനാകും.ധനകാര്യ വകുപ്പ് മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ.എന്‍. ബാലഗോപാല്‍ ആമുഖപ്രഭാഷണം നിര്‍വഹിക്കും. സ്പീക്കര്‍ എ.എന്‍.ഷംസീറാണ് കേരളീയം ബ്രോഷര്‍ പ്രകാശനം ചെയ്യുന്നത്.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി,എ.കെ. ശശീന്ദ്രന്‍,അഹമ്മദ് ദേവര്‍കോവില്‍,ആന്റണി രാജു,ചലച്ചിത്ര നടന്‍മാരായ കമലഹാസന്‍,മമ്മൂട്ടി,മോഹന്‍ലാല്‍,ചലച്ചിത്ര നടിമാരായ ശോഭന,മഞ്ജു വാര്യര്‍,യു.എ.ഇ. അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണകൊറിയന്‍ അംബാസഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്‌റ്റൈനര്‍,റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍,എം.എ.യൂസഫലി,രവി പിള്ള, ഡോ.എം.വി.പിള്ള എന്നിവര്‍ ആശംസയര്‍പ്പിക്കും.
പ്രൊഫ.(ഡോ)അമര്‍ത്യസെന്‍,ഡോ.റൊമില ഥാപ്പര്‍, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്.സോമനാഥ്,വെങ്കി രാമകൃഷ്ണന്‍,ഡോ.ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്,ഡോ.തോമസ് പിക്കറ്റി,അഡ്വ.കെ.കെ.വേണുഗോപാല്‍,ടി.എം.കൃഷ്ണ, ഉസ്താദ് അംജദ് അലി എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിക്കും.
മന്ത്രിമാരായ വി.അബ്ദുറഹിമാന്‍,അഡ്വ.ജി.ആര്‍. അനില്‍,ഡോ.ആര്‍.ബിന്ദു,ജെ.ചിഞ്ചുറാണി,അഡ്വ.പി.എ. മുഹമ്മദ് റിയാസ്,പി.പ്രസാദ്,കെ.രാധാകൃഷ്ണന്‍,പി. രാജീവ്,സജി ചെറിയാന്‍,വി.എന്‍.വാസവന്‍,വീണാ ജോര്‍ജ്,എം.ബി.രാജേഷ്,ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ.വി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍,എം.പിമാരായ ബിനോയ് വിശ്വം,എളമരം കരീം,ജോസ് കെ.മാണി,എ.എം.ആരിഫ്,തോമസ് ചാഴിക്കാടന്‍,എ.എ.റഹീം,പി.സന്തോഷ് കുമാര്‍,വി. ശിവദാസന്‍,ജോണ്‍ ബ്രിട്ടാസ്, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍,വി. ജോയി,വി.കെ.പ്രശാന്ത്,ജി. സ്റ്റീഫന്‍,സി.കെ.ഹരീന്ദ്രന്‍,ഐ.ബി.സതീഷ്,കെ.ആന്‍സലന്‍,ഒ.എസ്.അംബിക,വി.ശശി,ഡി.കെ.മുരളി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍,കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ്,ടി.പത്മനാഭന്‍,അടൂര്‍ ഗോപാലകൃഷ്ണന്‍,ശ്രീകുമാരന്‍ തമ്പി,കെ.ജയകുമാര്‍, തോമസ് ജേക്കബ്,ഡോ.ബാബു സ്റ്റീഫന്‍,ജെ.കെ. മേനോന്‍,ഒ.വി.മുസ്തഫ,ജോസ് തോമസ്,പി. ശ്രീരാമകൃഷ്ണന്‍,ഐ.എം.വിജയന്‍ എന്നിവര്‍ പങ്കെടുക്കും.സംഘാടക സമിതി കണ്‍വീനര്‍ എസ്. ഹരികിഷോര്‍ കൃതജ്ഞത പറയും.