തിരുവനന്തപുരം: തിരുവനന്തപുരം ∙ ഒരാഴ്ചത്തെ ‘കേരളീയം’ പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
എല്ലാവർഷവും കേരളീയം സംഘടിപ്പിക്കുമെന്നും കേരളീയം ലോകോത്തര ബ്രാൻഡായി മാറ്റുമെന്നും പിണറായി വിജയൻ പറഞ്ഞു.
കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അതിഥികളായിരുന്നു.