തിരുവനന്തപുരം: കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ പിഴ ഭീഷണിയുമായി സിഡിഎസ് ചെയർപേഴ്സൺ.
കുടുംബശ്രീ അംഗങ്ങൾ 250 പിഴയടക്കണമെന്ന് തിരുവനന്തപുരം കോർപറേഷനിലെ സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശി വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടത്.
കുടുംബശ്രീ അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പിഴയടക്കാനുള്ള ശബ്ദ സന്ദേശം ഇട്ടത്. സംഭവം വിവാദമായതോടെ ഓഡിയോ സന്ദേശം സിന്ധു ശശി ഡിലീറ്റ് ചെയ്തു. ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു.
പണം വാങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സിന്ധു ശശി പറഞ്ഞു. സിപിഎം പ്രാദേശിക നേതാവായ സിന്ധു ശശി തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ കൂടിയാണ്.
സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടി വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകണമെന്നാണ് സിപിഎം പാർട്ടി തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശം. അത് പാലിക്കാനാണ് കുടുംബശ്രീക്കാരെ എത്തിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിലെ സിഡിഎസ് ചെയർപേഴ്സണും മുൻ സിപിഎം കൗൺസിലറുമായ സിന്ധു ശശിയുടെ ഭീഷണി ഇന്ന് രാവിലെയാണ് കുടുംബശ്രീക്കാരുടെ വാട്സസ് അപ് ഗ്രൂപ്പിലെത്തിയത്.
വിവാദമായതോടെ ഓഡിയോ ഡീലിറ്റ് ചെയ്ത സിന്ധു ശശി, താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്ന് വിശദീകരിച്ചു.