പെരുമാതുറ :മാടൻവിളയിൽ ബോംബേറ് നടത്തിയ പ്രതികൾ അറസ്റ്റിൽ.
ആറ്റിങ്ങൽ ആലംകോട് കരവാരം ഈഞ്ചപ്പുരയിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (22), ചിറയിൻകീഴ് മുടപുരം പുതുവൽവിള വീട്ടിൽ സബീർ (28), ആറ്റിങ്ങൽ കൊടുമൺ എം.എസ്.നിവാസിൽ ആകാശ് (25) എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റുചെയ്തത്.
ഇവർക്ക് ബോംബ് നിർമിച്ചു നൽകിയ ചിറയിൻകീഴ് മുടപുരം സ്വദേശി അജിത്തിനെ ചിറയിൻകീഴ് പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്