തിരുവനന്തപുരം:തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ നെടുമം മോഹൻ ( 62 ) അന്തരിച്ചു.
കോവളം വെള്ളാർ വാർഡ് കൗൺസിലർ ആണ്.ഏഴുതവണയായി കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന മോഹൻ ബിജെപി ജില്ലാ കമ്മറ്റിഅംഗം കൂടിയാണ്.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ഇരിക്കുകയായിരുന്നു.ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.