കേരളീയത്തിൽ പാലടയുടെ ലൈവ് രുചിയുമായി പഴയിടം

IMG_20231103_231747_(1200_x_628_pixel)

തിരുവനന്തപുരം:അടപ്പുതുറന്നതും പാലടയുടെ സുഗന്ധത്താല്‍ കാണികള്‍ സൂര്യകാന്തിയിലെ പാചകപ്പുരയ്ക്ക് മുന്നില്‍ തിരക്കു കൂട്ടി.

കേരളീയത്തിന്റെ മൂന്നാം ദിനം സൂര്യകാന്തിയില്‍ ‘ലൈവ് ‘പാചകവുമായെത്തിയത് പാചക കലയില്‍ ആഗ്രഗണ്യനായ പഴയിടം മോഹനന്‍ നമ്പൂതിരിയായിരുന്നു.

പഴയിടം മോഹനന്‍ നമ്പൂതിരിയും മകന്‍ യദുവും പാലട പ്രഥമന്‍ എന്ന കേരളത്തിന്റെ തനതു മധുര്യമാണ് സന്ദര്‍ശകര്‍ക്ക് ഉണ്ടാക്കി നല്‍കിയത്. കേരളീയത്തിന്റെ ഭാഗമായി പത്തു തദ്ദേശീയ കേരളീയ വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എ എം റഹിം എം പി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്. ഹരികിഷോര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു ഡയറക്ടര്‍ ടി.വി സുഭാഷ് തുടങ്ങിയവര്‍പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!