പൊഴിയൂർ: ഉച്ചക്കട ഇടയിൽപൊറ്റ വീട്ടിൽ ഷൈജുവിന്റെ വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി.
വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. മുൻവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് ഷൈജു ആരോപിച്ചു.
വീടിന് മുന്നിൽ ഷീറ്റ് കെട്ടിയ ഷെഡിൽ ഒതുക്കി വച്ചിരുന്ന ബൈക്ക് പൂർണമായും കത്തി. രാത്രി തീ ആളിപ്പടരുന്നത് കണ്ട് അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചു.
പൊലീസെത്തിയപ്പോഴേക്കും ബൈക്ക് പൂർണമായി കത്തി നശിച്ചിരുന്നു. സംഭവ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.