ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവം;‘പ്രതി’ മാറി; യഥാർഥ പ്രതിയെ പിടികൂടി പൊലീസ്

IMG-20230515-WA0005

വെള്ളറട : ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ ആര്യങ്കോട് പൊലീസ് തുടരന്വേഷണം നടത്തിയപ്പോൾ പ്രതി മാറി.

പൊലീസുകാരനെ പ്രതിയാക്കിയാണ് ആദ്യം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതൃത്വ പരിശോധനയുടെ ഫലം നെഗറ്റീവായതോടെ കേസിൽ തുടരന്വേഷണം നടത്തിയ പൊലീസ്, മറ്റൊരാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

അതിജീവിതയുടെ മൊഴി പ്രകാരം ഇടുക്കി മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44) പൊലീസ് ജൂണിൽ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ദിലീപ് നിലവിൽ ജാമ്യത്തിലാണ്.

ദിലീപിന്റെ രക്തസാംപിൾ ശേഖരിച്ച ശേഷം സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പിതൃത്വ പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഇതേ തുടർന്ന് നടപടികൾ നിർത്തിവയ്ക്കണമെന്നും തുടരന്വേഷണത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ പൊലീസ് അപേക്ഷ നൽകി.

കോടതിയുടെ അനുമതിയോടെ ആര്യങ്കോട് പൊലീസ് പുതിയ മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന തുടരന്വേഷണത്തിൽ കേസിലെ പ്രതി കീഴാറൂർ നീർമാലി വടക്കേചരിവ് പുത്തൻവീട്ടിൽ അനിൽകുമാർ(ജയൻ–38)ആണെന്ന് കണ്ടെത്തി. തുടർന്ന് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അനിൽകുമാറിനെ അറസ്റ്റ് ചെയ്തു. അനിൽകുമാർ ഇപ്പോൾ റിമാൻഡിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!