നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലിടിച്ച് അപകടം; വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്

IMG_20231106_122405_(1200_x_628_pixel)

വെഞ്ഞാറമൂട്: വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്കേറ്റു.നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

വാമനപുരം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന (45), മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം.

തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular