തിരുവനന്തപുരം:കേരളീയത്തിന്റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്‌ലോഗറും അവതാരകനും ടെലിവിഷന്‍ താരവുമായ കിഷോര്‍.
തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. ‘ലൈവ്’ പാചകത്തിനിടയില്‍ നാടന്‍ പാട്ട് പാടി പ്രേക്ഷകരെ കയ്യിലെടുത്ത എ. എന്‍. മണികണ്ഠനായിരുന്നു വേദിയിലെ മറ്റൊരു താരം.
ലളിതകലാ അക്കാദമി ജീവനക്കാരനായ എ. എന്‍ മണികണ്ഠന്‍ മലപ്പുറം സ്വദേശിയാണ്. കൂടെ ആര്‍ ജെ അഞ്ജലിയുടെ അവതരണവും പരിപാടി കളറാക്കി. കിഷോറിന്റെ പാചകരുചി അറിഞ്ഞാണ് ജനക്കൂട്ടം മടങ്ങിയത്. തുടര്‍ന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ വേദിയിലെത്തി കേരളീയം ഫുഡ് ഫെസ്റ്റിന്റ പേരില്‍ സ്‌നേഹോപഹാരം നല്‍കി കിഷോറിനെആദരിച്ചു.