‘ പ്രദർശന വസ്തുവാക്കി’; കനകക്കുന്നിലെ ആദിവാസി പവലിയനെതിരെ വ്യാപക വിമർശനം

IMG_20231107_142020_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച “കേരളീയം 2023” പരിപാടിയിൽ ആദിവാസി സമൂഹത്തെ പ്രദർശന വസ്തുവാക്കിയെന്ന് വിമർശനം.

കനകക്കുന്നിൽ ഒരുക്കിയ സാംസ്കാരിക പരിപാടിയിലെ ആദിവാസി ജീവിതം പരിചയപ്പെടുത്തുന്ന ഇൻസ്റ്റലേഷനിൽ ആദിവാസികളെ അണിനിരത്തിയതിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നത്.

സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയാണ് ‘ആദിമം’ എന്ന പേരിൽ 5 ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി ലിവിങ് മ്യൂസിയം തയാറാക്കിയത്.

ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ 5 ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ ആദിമം മ്യൂസിയം തയാറാക്കിയിരിക്കുന്നത്. ആദിവാസി ഊരും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളുടെ ജീവിതരീതിയും താമസസ്ഥലവുമൊക്കെ പുനരാവിഷ്കരിച്ചിട്ടുണ്ട്.

പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇവർ കുടിലുകൾക്കു മുന്നിൽ ഇരിക്കുന്നത്. മ്യൂസിയത്തിൽ ആളു കൂടുമ്പോൾ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നു.

എന്നാൽ ആദിവാസികളെയെല്ല, ആദിവാസി കലാരൂപങ്ങളെയാണ് പ്രദർശിപ്പിക്കുന്നതെന്നും എന്തു ചെയ്താലും വിമർശിക്കുകയും വികലമാക്കുകയും ചെയ്യുന്നവരോട് ഒന്നും പറയാനില്ലെന്നും കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!