Search
Close this search box.

തിരുവനന്തപുരം–ക്വാലലംപുര്‍ സർവീസുമായി മലേഷ്യ എയർലൈൻസ്; ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യം

IMG_20231107_233936_(1200_x_628_pixel)

തിരുവനന്തപുരം: മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും.

ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. തുടക്കത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചു പോകും.

മലേഷ്യ എയർലൈൻസ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തുന്നത്. ഓസ്ട്രേലിയ, ന്യൂസിലണ്ട്, നോർത്ത് അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.o

ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്നത് ഐ ടി കമ്പനികൾ ഉൾപ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു. കേരളത്തിലെ ട്രാവൽ, ടൂറിസം മേഖലകൾക്കും ഈ സർവീസ് ഉണർവ്വേകും.

ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും ഈ സർവീസ് പ്രയോജനപ്പെടും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!