തിരുവനന്തപുരം: പൂജപ്പുരയില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌കനെ അടിച്ചുകൊന്നു.
വിമുക്തഭടനായ പൂന്തുറ സ്വദേശി പ്രദീപ്(54) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആറംഗസംഘമാണ് പ്രദീപിനെ ബാറിന് പുറത്തുവെച്ച് ആക്രമിച്ചത്.
മര്‍ദനത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍ തലയിടിച്ചുവീണാണ് പ്രദീപിന്റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം.