പാങ്ങോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
പാലോട് ഇടിഞ്ഞാർ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാൽ (31) നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ മൊബൈലിൽ കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയുമൊത്ത് എടുത്ത നഗ്ന ഫോട്ടോ പ്രതിയുടെ ഭാര്യ കാണുകയും തുടർന്ന് ഭാര്യ പാങ്ങോട് പഞ്ചായത്തിലെ വാർഡ് മെമ്പറെ വിവരം അറിയിക്കുകയും ആയിരുന്നു.
വാർഡ് മെമ്പർ പാങ്ങോട് പൊലീസിൽ വിവരം അറിയിച്ചു തുടർന്ന് പൊലീസ് വീട്ടിൽ ചെന്ന് കുട്ടിയുടെ മൊഴി എടുത്തു. നഗ്നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ ഇടിഞ്ഞാറിൽ നിന്നും പിടികൂടി. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.