കാട്ടാക്കട:13കാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 25,000രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷ വിധിച്ചു.
കുറ്റിച്ചൽ പരുത്തിപ്പള്ളി വലിയവിള സുഭാഷ് ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന സുഭാഷിനെയാണ് (34) പോക്സോ കോടതി ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2016 ഏപ്രിൽ,മേയ് മാസ സ്കൂൾ വെക്കേഷൻ സമയത്താണ് കേസിനാസ്പദമായ സംഭവം.അമ്മ മരിച്ചുപോയ കുട്ടിയെ സുരക്ഷിതത്വത്തിനായി പിതാവ് ജോലിക്ക് പോകുമ്പോൾ അയൽപക്കത്തെ ബന്ധു വീട്ടിലാക്കാറുണ്ട്.ഇവിടെ വച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ നിലവിളികേട്ട് ബന്ധുവീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.സംഭവം നടക്കുന്ന സമയം പ്രതി മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു.പൊതുസ്ഥലത്ത് വച്ച് അദ്ധ്യാപികയായ പെൺകുട്ടിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.