തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻ ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇഡിയുടെ കസ്റ്റഡിയിൽ.
ഇയാളുടെ ആഡംബര കാറും പിടിച്ചെടുത്തു. തട്ടിപ്പിൽ അഖിലിനും പങ്കെന്നു ഇഡി വ്യക്തമാക്കി. അഖിലിനേയും കൊണ്ടു ഇഡി കൊച്ചിയിലേക്ക് പുറപ്പെട്ടു.
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി റെയ്ഡ് അവസാന ഘട്ടത്തിലാണ്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും കണ്ടലയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.