തിരുവനന്തപുരം: കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ ജാർഖണ്ഡ് സ്വദേശി അറസ്റ്റിലായി.
ജാർഖണ്ഡ് മോഡിവിന ചന്തോരിയിൽ മുഹമ്മദ് അൻവർ അൻസാരി (28) യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ കോവളത്തുള്ള റസ്റ്റോറന്റിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതോടെ വിവാഹം കഴിക്കാതെ കടന്നുകളയുകയും ആയിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയി അറിയിച്ചു.