കുളത്തൂർ: ദേശീയ പാതയിൽ ആക്കുളം ബൈപ്പാസിൽ കുളത്തൂർ ഗുരുനഗർ ഇൻഫോസിസിനു സമീപം പ്രധാന റോഡിൽ മദ്ധ്യഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടു.
ഇന്നലെ വൈകിട്ട് 5ഓടെ ആദ്യം ചെറിയ രീതിയിൽ രൂപപ്പെട്ട കുഴി 7 മണിയോടെ വൻ ഗർത്തമായി മാറി.
ഇതോടെ തുമ്പ പാെലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ബാരിക്കേസുകൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കി വാഹന ഗതാഗതം നിയന്ത്രിച്ചു.
വാട്ടർ അതോറിട്ടിയുടെ സ്വിവറേജ് പദ്ധതിയുടെ ഭാഗമായി എച്ച്.ഡി.എൽ സംവിധാനത്തിൽ പൈപ്പിടാനായി 30 മീറ്റർ അകലെ ഡ്രിൽ ചെയ്തപ്പോൾ ഉണ്ടായ പ്രഷർ കാരണമാണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടതെന്നാണ് സ്ഥലം സന്ദർശിച്ച വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്.