തിരുവനന്തപുരം: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മലേഷ്യൻ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിച്ചു.
കൈക്കുഞ്ഞ് ഉൾപ്പെടെ 128 യാത്രക്കാരുമായി ബോയിംഗ് 737-800 ഇനത്തിൽപ്പെട്ട വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ കഴിഞ്ഞ ദിവസം ലാൻഡ് ചെയ്‌തു.
വിമാനത്തിനെ സ്വാഗതം ചെയ്‌ത് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി.തുടക്കത്തിൽ ഞായർ,വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്.