തിരുവനന്തപുരം : കരമന തമലത്ത് ദീപാവലിക്കുവേണ്ടി ഒരുക്കിയ പടക്കക്കടയ്ക്ക് തീപിടിച്ച് മൂന്ന് കടകൾ കത്തിനശിച്ചു.
ശനിയാഴ്ച രാത്രി ഏഴരയോടെ ചന്ദ്രിക സ്റ്റോർ എന്ന കടയിലാണ് തീപിടിച്ചത്. കടയ്ക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തിനശിച്ചു. ആർക്കും കാര്യമായ പരിക്കില്ല.
പടക്കക്കടയ്ക്ക് പുറമെ, ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയുമാണ് കത്തിയത്.
മൂന്നു കടയും തമലം സ്വദേശി രാധാകൃഷ്ണൻ നായരുടേതാണ്. ഈ കടകളിൽ ശനിയാഴ്ച ലഭിച്ച ഒന്നരലക്ഷത്തോളം രൂപയും കത്തിപ്പോയി. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷം രൂപയോളം വരും.