തിരുവനന്തപുരം: പൂജപ്പുര തമലത്ത് തീപിടിത്തമുണ്ടായ പടക്കക്കടയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.
ഫോറൻസിക് പരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് പരിശോധന നടന്നത്.
ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ദീപാവലി വില്പനയ്ക്കായി എത്തിച്ച പടക്കങ്ങളും കടയിലുണ്ടായിരുന്ന പണവും സാധനങ്ങളും കത്തിനശിച്ചിരുന്നു. ആകെ 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് കടയുടമസ്ഥൻ രാധാകൃഷ്ണൻ പറയുന്നു.