വിഴിഞ്ഞം: ഷെൻഹുവ 29 വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബെർത്തിൽ തൊട്ടു.
തുറമുഖത്തേക്ക് ക്രെയിനുമായി ചൈനയിൽ നിന്നും എത്തിയ രണ്ടാമത്തെ കപ്പൽ –ഷെൻഹുവ–29 കഴിഞ്ഞ 10ന് പുറം കടൽ എത്തിയിരുന്നുവെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷ അനുമതി വൈകിയതിനാൽ ബെർത്തിലെത്തുന്നത് നീളുകയായിരുന്നു.
അനുമതി ലഭിച്ചതോടെ ഇന്നലെ ഉച്ചയോടടുത്ത് നടപടികൾക്കു തുടക്കമായി.3 വലുപ്പമേറിയതും 6 ചെറുതും ഉൾപ്പെടെ 9 ക്രെയിനുകളുമായിട്ടാണ് കപ്പൽ എത്തിയിട്ടുള്ളത്. ഇതിൽ വലുപ്പമേറിയ ഒരു ക്രെയിൻ(ഷിപ് ടു ഷോർ) മാത്രമാണ് വിഴിഞ്ഞത്ത് ഇറക്കുക. ശേഷിച്ചവ മുംദ്ര തുറമുഖത്തേക്കാണ്.