തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാറിടിച്ച് മരിച്ചു.
പുഴനാട് ലയോള സ്‌കൂളിലെ അദ്ധ്യാപികയും ചാങ്ങ സ്വദേശിയുമായ അഭിരാമി (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ അർപ്പിത(10)യ്ക്ക് പരിക്കേറ്റു.
കള്ളിക്കാട് തേവൻകൊട് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.കാട്ടാക്കടയിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മകൾക്കൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്നു അഭിരാമി. അമിത വേഗത്തിലെത്തിലെത്തിയ കാർ സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ധ്യാപികയുടെ ജീവൻ രക്ഷിക്കാനായില്ല