Search
Close this search box.

നെടുമങ്ങാട് ഹരിത കർമ്മസേന അംഗങ്ങൾക്ക് ഇലക്ട്രിക് ഓട്ടോ

IMG_20231115_213916_(1200_x_628_pixel)

നെടുമങ്ങാട്: നഗരസഭയിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് കൂട്ടായി അഞ്ച് ഇലക്ട്രിക് ഓട്ടോകൾ എത്തി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഓട്ടോകൾ ഫ്ലാഗ് ഓഫ് ചെയ്തു.

നെടുമങ്ങാട് നഗരസഭയുടെ നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ വാങ്ങിയ നാല് ഇലക്ട്രിക് ഓട്ടോകളും കുടുംബശ്രീ മിഷൻ മുഖാന്തിരം നെടുമങ്ങാട് ഐ.സി.ഐ.സി ബാങ്കിൽ നിന്ന് ലഭിച്ച ഒരു ഇലക്ട്രിക് ഓട്ടോയും ഇതിൽ ഉൾപ്പെടുന്നു.

നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!