സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം

IMG_20230604_093451_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം.

പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.

12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

നവംബര്‍ 18-ന് (ശനിയാഴ്ച) റദ്ദാക്കിയ ട്രെയിനുകള്‍

16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്

06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു

06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍

നവംബര്‍ 19-ന് (ഞായർ) റദ്ദാക്കിയ ട്രെയിനുകള്‍

16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്‌സ്പ്രസ്

06017 ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു

06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍

06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍

06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

17-ന് യാത്രയാരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീന്‍- എറണാകുളം വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.

 

17-ന് യാത്രയാരംഭിക്കുന്ന 16127 ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ റദ്ദാക്കി.

 

18-ന് യാത്രയാരംഭിക്കുന്ന 16128 ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.

 

18-ന് യാത്രയാരംഭിക്കുന്ന 16630 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ റദ്ദാക്കി.

 

19-ന് യാത്രയാരംഭിക്കുന്ന 16629 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ റദ്ദാക്കി.

 

17-ന് യാത്രയാരംഭിക്കുന്ന 12978 അജ്മീര്‍- എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് തൃശ്ശൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.

 

18-ന് യാത്രയാരംഭിക്കുന്ന 16342 തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി.

 

19-ന് യാത്രയാരംഭിക്കുന്ന 16341 ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.

 

18-ന് യാത്രയാരംഭിക്കുന്ന 16187 കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.

 

19-ന് യാത്രയാരംഭിക്കുന്ന 16328 ഗുരുവായൂര്‍- മധുര എക്‌സ്പ്രസ് ഗുരുവായൂരിനും ആലുവയ്ക്കും ഇടയില്‍ റദ്ദാക്കി.

 

18-ന് യാത്രയാരംഭിക്കുന്ന 16327 മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് ആലുവയ്ക്കും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി.

 

19-ന് യാത്രയാരംഭിക്കുന്ന 16188 എറണാകുളം- കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ റദ്ദാക്കി.

 

വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍

 

17-ന് ആരംഭിക്കുന്ന 16335 ഗാന്ധിധാം ബി.ജി.- നാഗര്‍കോവില്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍നിന്ന് പൊള്ളാച്ചി, മധുര, നാഗര്‍കോവില്‍ വഴി തിരിച്ചുവിടും. തൃശ്ശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാവില്ല

 

17-ന് ആരംഭിക്കുന്ന 16381 പുണെ- കന്യാകുമാരി എക്‌സ്പ്രസ് പാലക്കാടുനിന്ന് പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശ്ശൂര്‍, അങ്കമാലി, ആലുവ, എറണാകുളം നോര്‍ത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായങ്കുളം, കരുനാഗപ്പള്ളി, കൊല്ലം, പരവൂര്‍, വര്‍ക്കല ശിവഗിരി, കടക്കാവൂര്‍, ചിറയിന്‍കീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, പാറശ്ശാല, കുഴിത്തുറ, എരണിയല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല.

 

സമയം പുനക്രമീകരിച്ചവ

 

18-ന് ഉച്ചയ്ക്ക് 2.25-ന് യാത്രയാരംഭിക്കേണ്ട 16348 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് ഏഴുമണിക്കൂര്‍ വൈകി രാത്രി 9.25-ന് മാത്രമേ യാത്ര ആരംഭിക്കുകയുള്ളൂ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular