Search
Close this search box.

പച്ചക്കറി കൃഷിക്കിടയില്‍ കഞ്ചാവ് ചെടിയും നട്ടുവളര്‍ത്തി; 68കാരന്‍ പിടിയില്‍

IMG_20231118_104939_(1200_x_628_pixel)

നെയ്യാറ്റിന്‍കര: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളത്തിയ 68കാരന്‍ പിടിയില്‍. പള്ളിച്ചല്‍ സ്വദേശി ശിവന്‍കുട്ടിയെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

പച്ചക്കറി കൃഷി ചെയ്യുന്നതിന് ഇടയിലാണ് ശിവന്‍കുട്ടി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. 80 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായമുണ്ടായിരുന്നെന്നും എക്‌സൈസ് അറിയിച്ചു.

തിരുവനന്തപുരം ഐ.ബിയിലെ പ്രിവന്റിവ് ഓഫീസര്‍ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്.

പരിശോധന സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ ഷാജു, ഷാജി കുമാര്‍, സുധീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ്, സുഭാഷ് കുമാര്‍, ബിനു, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ രമ്യ, ഡ്രൈവര്‍ ജിനി രാജ് എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!