കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് തുടക്കം.
പ്രത്യേകം തയ്യാറാക്കിയ ബസില്‍ ഉദ്ഘാടന കേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലേക്ക് തിരിച്ചു. മൂന്നരയ്ക്കാണ് ഉദ്ഘാടനം.
ആദ്യം ബസില്‍ കയറിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പിന്നാലെ മറ്റ് മന്ത്രിമാരും കയറി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ തയ്യാറാക്കിയ ബസ് ഇന്ന് പുലര്‍ച്ചെയാണ് ബാംഗ്ലൂരില്‍നിന്ന് കാസര്‍കോട് എത്തിയത്. ഞായറാഴ്ച രാവിലെ കാസര്‍കോട് ഒമ്പതരയ്ക്ക് പൊതുമരാമത്ത് കോംപ്ലക്‌സില്‍ പ്രഭാതയോഗവും കാസര്‍കോട് ജില്ലയിലെ പ്രമുഖരുടെ യോഗവും ചേരും.