തിരുവനന്തപുരം:ക്രിസ്തു രാജത്വ തിരുനാളിന് തുടക്കമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലേക്ക് തീർഥാടക പ്രവാഹം.
വെള്ളിയാഴ്ച രാത്രിയാണ് തിരുനാളിന് കൊടിയേറ്റിയത്. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച തിരക്ക് രാത്രിയും തുടർന്നു.
ക്രിസ്തു രാജന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിട്ടുള്ള വേദിയിലെത്തി പാദ നമസ്കാരം നടത്താനാണ് തിരക്കേറെ.