മംഗലപുരം : കാട്ടുപന്നി ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്.മംഗലപുരം സ്വദേശി ഷെഹീന്‍ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
വരുന്ന ഡിസംബര്‍ ഏഴിന് പരിക്കേറ്റ ഷഹിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങവെ യുവാവിനെ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ടെക്‌നോസിറ്റിക്ക് സമീപത്ത് വെച്ചാണ് അപകടം.