തിരുവനന്തപുരം : മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കം.
ആമയിഴഞ്ചാൻ തോട് കരകകവിഞ്ഞതിനെ തുടർന്ന് കുന്നുകുഴി ബണ്ടിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു. അർധരാത്രിയോടെ കുന്നുകുഴി സ്കൂൾ തുറന്ന് പുനരധിവാസ കേന്ദ്രം ഒരുക്കി. കുഴിവയൽ, തേക്കുംമൂട്, ഗൗരീശപട്ടം, മുറിഞ്ഞപാലം പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായി.
മുൻകരുതൽ നടപടിയായി വേളി പൊഴി വൈകിട്ടോടെ മുറിച്ചിരുന്നു. ഒരു മാസം മുൻപ് രാത്രി തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായിരുന്നു സാഹചര്യം.