തിരുവനന്തപുരം : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരത്തിനായി ടീമുകൾ വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തും.
മത്സരം ഞായറാഴ്ച രാത്രി 7-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുംശനിയാഴ്ച സ്റ്റേഡിയത്തിൽ ടീമുകൾ പരിശീലനത്തിനിറങ്ങും.
സ്റ്റേഡിയം ലോകകപ്പ് സന്നാഹ മത്സരത്തിനായി പൂർണമായും സജ്ജമാക്കിയിരുന്നു. പരിശീലനത്തിന് സ്‌റ്റേഡിയത്തിനു പുറത്ത് രണ്ട് പുതിയ പിച്ചുകളും നിർമിച്ചിട്ടുണ്ട്.