തിരുവനന്തപുരം:ഭാഷാവാരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസും നെല്ലിമൂട് ദേശസ്‌നേഹി ഗ്രന്ഥശാലയും സംയുക്തമായി മലയാള ഭാഷാ പദ പരിചയത്തിനായി കേട്ടെഴുത്ത് മത്സരം സംഘടിപ്പിയ്ക്കുന്നു.
യു.പി, ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും, 18 വയസിനു മുകളിൽ പ്രായമുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്.
ഡിസംബർ രണ്ട് ശനിയാഴ്ചയാണ് മത്സരം. ഓരോ വിഭാഗത്തിലേയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 30 വൈകീട്ട് അഞ്ചു മണിക്കു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് – 9495474830.