കല്ലറ: നീറുമൺകടവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി.
കാടു വൃത്തിയാക്കുന്നതിനിടയിലാണ് തലയോട്ടിയും അസ്ഥിയും കണ്ടെടുത്തത്. സമീപത്ത് നിന്ന് തുണിയും വാച്ചും കണ്ടെത്തി.
സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് 20 ദിവസത്തിൽ അധികം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വിശദമായ അന്വേഷണത്തിൽ മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.