Search
Close this search box.

കള്ളിക്കാട് പാട്ടേക്കോണം ഏലയിൽ നെൽകൃഷി കൊയ്ത്ത് ഉത്സവം നടന്നു

IMG_20231124_221236_(1200_x_628_pixel)

കള്ളിക്കാട് :കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പാട്ടേക്കോണം ഏലായിൽ ഒന്നര ഏക്കറോളം സ്ഥലത്തിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പന്തശ്രീകുമാർ നെൽ കൃഷിവിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ്മെമ്പർ ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതീഷ് കുമാർ, വൈസ് പ്രസിഡന്റ്‌ ബിന്ദു.വി.രാജേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സദാശിവൻകാണി, വാർഡ് മെമ്പർമാരായ ദിലീപ്കുമാർ, കല, വിനിത, പ്രതീഷ് മുരളി, അനില, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.

കൃഷി ഓഫീസർ എൻ. ഐ. ഷിൻസി പദ്ധതി വിശദീകരിച്ച് സംസാരിച്ചു.കൃഷി അസിസ്റ്റന്റ് മാരായ സാബു, ചിഞ്ചു, ശ്രീദേവി നന്ദി അർപ്പിച്ചു സംസാരിച്ചു.

കള്ളിക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിവിനോദ് കുമാർ,സ്റ്റാറ്റിസ്റ്റിക് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കാർഷികവികസന സമിതിഅംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ശ്രേയ ഇനം നെൽ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.വന്യമൃഗശല്യ മേഖല യായിട്ടും കാട്ടു പന്നി, മയിൽ എന്നിവയുടെ ആക്രമണത്തെ പ്രതിരോധിച്ചു മികച്ച വിളവ് നേടാൻ കർഷകരായ ഹരിയും കുടുംബം, പുഷ്പശോഭിയും കുടുംബം എന്നിവർക്ക് കഴിഞ്ഞു.

വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് അന്യം നിന്നു പോകുന്ന നെൽകൃഷിയെ തിരികെ കൊണ്ടുവരാനാണ് പഞ്ചായത്തിന്റെയും കൃഷിഭവന്റേയും ശ്രമം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!