തിരുവനന്തപുരം: ജില്ലയിലെ ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം, കടലോര- കായലോര-മലയോര മേഖലയിലേക്കുള്ള ഗതാഗതം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു.
ജില്ലയിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചതും മഴയുടെ തോത് കുറഞ്ഞതും കണക്കിലെടുത്താണ് ജില്ലാ കളക്ടർ ഇൻ ചാർജും അഡിഷണൽ ജില്ലാ മജിസ്ട്രേറ്റും കൂടിയായ അനിൽ ജോസ്. ജെ ഉത്തരവിറക്കിയത്.