മദ്ധ്യവയസ്കനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

IMG_20231127_112844_(1200_x_628_pixel)

നാഗർകോവിൽ: പരക്കുന്നിൽ വീട്ടിൽക്കയറി മദ്ധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

പരക്കുന്ന് കടയാർവിള സ്വദേശി ജെയിംസാണ് (52) കൊല്ലപ്പെട്ടത്. ചെമ്മൺക്കാല കാനക്കുളംക്കര സ്വദേശി സുരേഷാണ് (35) പിടിയിലായത്.ഇന്നലെ രാവിലെ 11ഓടെ ജെയിംസിന്റെ വീട്ടിലെത്തിയ സുരേഷ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടുകയും ചെയ്യുകയായിരുന്നു.

ജെയിംസ് ധരിച്ചിരുന്ന ഏഴരപ്പവന്റെ സ്വർണവും വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയും ഇയാൾ മോഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവിസുന്ദരവധനത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മഹേശ്വര രാജ്, അരുളപ്പൻ, നാഗരാജൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചെമ്മൺക്കാലയിലെ വീട്ടിൽ നിന്നു പിടികൂടിയത്.

പണമിടപാടുകളെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പലിശയ്ക്ക് പണം കൊടുക്കുന്നതായിരുന്നു ജെയിംസിന്റെ ജോലി.

ജില്ലാ പൊലീസ് മേധാവിസുന്ദരവധനത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മഹേശ്വര രാജ്, അരുളപ്പൻ, നാഗരാജൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചെമ്മൺക്കാലയിലെ വീട്ടിൽ നിന്നു പിടികൂടിയത്.

പിടിയിലായ പ്രതിയിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്താലെ കൊലയുടെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!