ഭരണഘടനാ പ്രസംഗമത്സരം ‘വാഗ്മി-2023’ സംഘടിപ്പിച്ചു

IMG_20231127_173539_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാന നിയമ വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ ) ആഭിമുഖ്യത്തിൽ ഭരണഘടനദിനാഘോഷത്തോടനുബന്ധിച്ച്ഭരണഘടനാ പ്രസംഗമത്സരം ‘വാഗ്മി-2023’ സംഘടിപ്പിച്ചു.

സംസ്ഥാനത്തെ പ്രൊഫഷണൽ, സർക്കാർ / എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഒന്നാം അഖില കേരള പ്രസംഗമത്സരങ്ങളുടെ ദക്ഷിണ മേഖല സെമി ഫൈനലിന്റെ ഉദ്ഘാടനം നിയമ സെക്രട്ടറി കെ.ജി സനൽകുമാർ നിർവഹിച്ചു.

ഭരണഘടനയെ സംബന്ധിച്ചുള്ള അവബോധം രാജ്യത്തിലെ എല്ലാ പൗരന്മാർക്കും ആവശ്യമാണെന്ന് കെ.ജി സനൽകുമാർ പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ഷംനാദ്, റിട്ടേർഡ് അഡീഷണൽ ലോ സെക്രട്ടറി കെ.റ്റി ജോർജ്, അഡ്വ. അനിൽ പ്രസാദ് എന്നിവർ ദക്ഷിണ മേഖല സെമി ഫൈനൽ പ്രസംഗ മത്സരത്തിൽ വിധികർത്താക്കളായി.

ഉത്തരമേഖല, മധ്യമേഖല, ദക്ഷിണമേഖല എന്നിവിടങ്ങളിൽ നിന്നായി മൂന്ന് മത്സരാ ർത്ഥികൾ വീതം ഒൻപത് പേരാണ് നവംബർ 29 ന് സെക്രട്ടറിയേറ്റിൽ നടക്കുന്ന ഫൈനൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്നത്.

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നടന്ന പരിപാടിയിൽ കേരള സർവകലാശാല നിയമവകുപ്പ് മേധാവി ഡോ. സിന്ധു തുളസീധരൻ അധ്യക്ഷത വഹിച്ചു.അഡിഷണൽ നിയമ സെക്രട്ടറി എൻ. ജ്യോതി, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി കെ. പ്രസാദ്, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!