അരുവിക്കര :തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചിറ്റീക്കോണം – മുക്കുവൻതോട് റോഡ് ജി സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ അതിവേഗം നവീകരിക്കുന്നതിനാണ് പ്രധാന ശ്രദ്ധ നൽകുന്നതെന്ന് എം.എൽ എ പറഞ്ഞു. ആറ് മാസം കൊണ്ടാണ് ചിറ്റീക്കോണം – മുക്കുവൻതോട് റോഡ് നവീകരിച്ചത്.
എം.എൽ.എ യുടെ നിയോജകമണ്ഡല ആസ്‌തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
പുളിമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജെ.സുരേഷ് അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാർ, ഗ്രാമപഞ്ചായത്ത് അംഗം ജെ. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ആർ ദീപ തുടങ്ങിയവർ പങ്കെടുത്തു.