തിരുവനന്തപുരം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊർജിതം.
ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്.
വൈകിട്ട് 4.30ഓടെയാണ് സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ കർശന വാഹന പരിശോധന തുടരുകയാണ്.
കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺനമ്പരിന്റെ ഉടമയെയും കാറിന്റെ ഉടമയെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ഇതിനിടെ ഫോൺ കാൾ വന്നത് പാരിപ്പള്ളിയിൽ നിന്നാണെന്നും വിവരമുണ്ട്. തട്ടിക്കൊണ്ടു പോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.