കൊല്ലം ഓയൂരില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍. ഒരു നാട് മുഴുവനും കാത്തിരുന്ന നിമിഷമാണിത്. ഇന്നലെ വൈകിട്ട് കാണാതെ പോയ അബിഗേലിന് വേണ്ടി കേരളം മുഴുവന്‍ പ്രാര്‍ത്ഥനയോടെയാണ് കാത്തിരുന്നത്. 21മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്.