വിഴിഞ്ഞം: പനത്തുറയിൽ തിരയിൽപ്പെട്ട് വള്ളങ്ങൾ തകർന്നു.
ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് രണ്ട് വള്ളങ്ങൾ തകർന്നത്.
രാത്രി മത്സ്യബന്ധനത്തിന് ശേഷം കെട്ടിയിട്ടിരുന്ന വള്ളങ്ങളിലേക്ക് തിരമാല അടിച്ചു കയറുകയായിരുന്നു. ഇതിൽ രണ്ട് വള്ളങ്ങൾ പൂർണമായും തകർന്നു.
പത്തോളം വള്ളങ്ങൾക്കും, വലകൾ, മറ്റുപകരണങ്ങൾ എന്നിവയ്‌ക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയും ശക്തമായ കടലാക്രമണം നടന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു