തിരുവനന്തപുരം:വഴുതയ്ക്കാട് – പൂജപ്പുര റോഡിൽ വഴുതയ്ക്കാട് ജങ്ഷൻ മുതൽ ജഗതി ജങ്ഷൻ വരെ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ, നാള (നവംബർ 30) മുതൽ ഡിസംബർ മൂന്ന് വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പൂജപ്പുര നിന്നും വഴുതയ്ക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാവുന്നതാണ്. അതേസമയം വഴുതയ്ക്കാട് നിന്നും ജഗതി ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴുതയ്ക്കാട്-ഇടപ്പഴിഞ്ഞി-ജഗതി വഴി പോകണം.