തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്ത മിനി മാരത്തൺ നടന്നു.
‘റൺ ഫോർ വോട്ട്’ മിനി മാരത്തൺ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്തു. സമ്മതിദാനാവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി.
കവടിയാർ വിവേകാനന്ദ പാർക്ക് മുതൽ കനകക്കുന്ന് വരെ നടന്ന മിനി മാരത്തണിൽ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ അഖിൽ വി മേനോൻ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സബിൻ സമീദ്, കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ എന്നിവരും പങ്കെടുത്തു.