കരമന:കരമന-സോമൻ നഗർ റോഡിൽ കരമന ജങ്ഷൻ മുതൽ സോമൻ നഗർ വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 31 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കരമനയിൽ നിന്നും സോമൻ നഗർ ഭാഗത്തേക്കുള്ള വാഹനങ്ങൾ, കരമന-തളിയിൽ-കാലടി റോഡ് വഴി പോകണമെന്ന് അറിയിപ്പിൽ പറയുന്നു.