പാറശാലയിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു

IMG-20231201-WA0004

പാറശാല:പാറശാല ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിൽ നടന്ന ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

ഡിസംബർ 22ന് പാറശാലയിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥവും, പാറശാല ഗ്രാമപഞ്ചായത്തിനെ സമ്പൂർണ എച്ച്.ഐ.വി സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പാറശാല ഗ്രാമപഞ്ചായത്ത്, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എച്ച്.ഐ.വി സാക്ഷരതാ പ്രവർത്തനങ്ങളുടെ നോഡൽ ഏജൻസിയായ ഐ.ആർ.ഡി തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത അധ്യക്ഷയായി.

പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ബിജു, കോളേജ് പ്രിൻസിപ്പാൾ ഡോ.പ്രശോഭ് ജി.ആർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.പരിപാടിയോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ അവതരിപ്പിച്ച സ്‌കിറ്റ്, ഫ്ളാഷ്മോബ് എന്നിവയും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!