കഴക്കൂട്ടത്ത് മെഡിക്കൽ ക്യാമ്പ്

IMG_20230726_174516_(1200_x_628_pixel)

തിരുവനന്തപുരം:നവകേരള സദസ്സിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ 22 കോർപ്പറേഷൻ വാർഡുകളിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നാളെ (ഡിസംബർ മൂന്ന്) രാവിലെ ഒൻപതിന് കരിക്കകം വാർഡിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു നിർവഹിക്കും.

മെഡിക്കൽകോളേജ്, ഡെന്റൽ കോളേജ്, സർക്കാർ കണ്ണാശുപത്രി, പുലയനാർകോട്ട നെഞ്ച് രോഗാശുപത്രി, പുലയനാർകോട്ട ഡയബറ്റിക് സെന്റർ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ ആശുപത്രികളുടെയും കിംസ്, അനന്തപുരി, ടി.എസ്.സി , സി.എസ്.ഐ മിഷൻ, ജി.ജി. ഹോസ്പിറ്റൽ, ദിവ്യപ്രഭ, ചൈതന്യ, വാസൻ ഐ കെയർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഞായറാഴ്ചകളിലായി നടക്കുന്ന ക്യാമ്പുകളിൽ സൗജന്യ മരുന്ന് വിതരണവുമുണ്ടാകും.

ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, പീഡിയാട്രിക്, ഗൈനക്കോളജി, ത്വക്ക് രോഗം, നേത്ര രോഗങ്ങൾ, കാഴ്ച പരിശോധന, രക്ത പരിശോധന ഉൾപ്പെടുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പുകളാണ് നവകേരള സദസ്സിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്നത്.

ഡിസംബർ മൂന്നിന് ചെറുവയ്ക്കൽ ഞാണ്ടൂർക്കോണം, ഉള്ളൂർ, കരിക്കകം, കടകംപള്ളി, ആക്കുളം, ആറ്റിപ്ര വാർഡുകളിലും ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളേജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാർഡുകളിലും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.

ഡിസംബർ മൂന്ന് മുതൽ 16 വരെ നടക്കുന്ന വീട്ടുമുറ്റ കൂട്ടായ്മകളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് അഞ്ചിന് അണമുഖം വാർഡിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!